സി. ശരത്ചന്ദ്രന്‍ അനുസ്മരണം

ശരത്ചന്ദ്രന്‍ ഇല്ലാത്ത ഒരു വര്‍ഷമായിരുന്നു കടന്നു പോയത്. പ്രകൃതിയിലും മനുഷ്യ മനസ്സുകളിലും സൗഹൃദത്തിന്റെ പച്ചപ്പ്‌ വരളുകയും ഉഷ്മളതയുടെ ഉറവ വറ്റുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തിന്റെ ഉഷരഭൂമിയില്‍ വറ്റാത്ത സ്നേഹത്തിന്റെയും ഉഷ്മളതയുടെയും നിറകുടമായിരുന്നു ശരത്ചന്ദ്രന്‍. കൂട്ടുകാര്‍ക്കിടയിലെ ബന്ധങ്ങളുടെ കണ്ണി ഊട്ടിയുറപ്പിക്കുന്ന രാസത്വരകമായിരുന്നു. കരാളമായ കാലത്തിന്റെ ക്രൂരതയില്‍ തന്നിലേക്ക് ഉള്‍വലിഞ്ഞു ഉറക്കം നടിക്കുന്ന നമുക്കിടയില്‍... അവന്‍ കണ്ണ് തുറന്നു ഉറങ്ങാതിരുന്നു. നാം കാണാന്‍ കൂട്ടാക്കാത്ത കാഴ്ചകള്‍ നമ്മെ തട്ടിയുണര്‍ത്തി അവന്‍ കാണിച്ചു തന്നു. കരിയരിസ്ടുകളായി പോവുമായിരുന്ന ഒരു പിടി ഉര്ജ്ജ്വസ്വലരായ യുവാക്കളെ ജനപക്ഷത്ത്‌ അവന്‍ ആനി നിരത്തി. നിസ്വാര്‍ഥമായ സ്നേഹം മാത്രമായിരുന്നു ശരതിന്റെ ശക്തിയും ദൌര്‍ബല്യവും.
ഏപ്രില്‍ ഒന്നാം തിയ്യതി കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ ആ മനുഷ്യന്റെ ദീപ്തമായ സ്മരണ പുതുക്കാനായി നാം ഒത്തു ചേരുകയാണ്. വൈകീട്ട് 5 .30 നു കേരളത്തിലെ ഇന്നത്തെ പാരിസ്ഥിതിക പ്രശ്നങ്ങളെകുറിച്ച് ശരത്ച്ചന്ദ്രനെ അനുസ്മരിച്ചുകൊണ്ട് ഡോ. എസ . ശങ്കര്‍ പ്രഭാഷണം നടത്തുന്നു. ശരത്ച്ചന്ദ്രന്റെ സ്മരണ പുതുക്കുന്ന ഈ വേളയില്‍ സുഹൃത്തുക്കളോടൊപ്പം എത്തിചേരുമല്ലോ.
അനുസ്മരണ പ്രഭാഷണത്തിന് ശേഷം ചലച്ചിത്ര പ്രദര്ശനം ഉണ്ടായിരിക്കുന്നതാണ്.

സംഘാടനം: വിബ്ജിയോര്‍ ചലച്ചിത്രകൂട്ടായ്മ, കേരളീയം, മായ, പി.ജി. സെന്റര്‍, സഹയാത്രിക.