Premire Screening of "Radiation Stories- Part3, Koodamkulam" Dir. By R.P.Amudhan On 9th March 2012, 6PM @ Kerala Sahithya Akadami Basheer Vedi.

സുഹൃത്തേ,
കുടുംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന ജനങ്ങളുടെ സമരത്തെ ചിത്രീകരിച്ച പ്രശസ്ത തമിഴ് ഡോക്യുമെന്ററി സംവിധായകനായ ആര്‍.പി. അമുദന്റെ റേഡിയേഷന്‍ സ്റ്റോറീസ് പാര്‍ട്ട് ത്രി: കൂടംകുളം എന്ന ചലച്ചിത്രത്തന്റെ ആദ്യപ്രദര്‍ശനം മാര്‍ച്ച് 9 വെള്ളിയാഴ്ച സാഹിത്യഅക്കാദമി ബഷീര്‍ വേദിയില്‍ നടക്കുന്നു.
ഇരുപതുവര്‍ഷത്തിലേറെ പഴക്കമുള്ള ഈ സമരം ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിനുശേഷം ശക്തിയാര്‍ജ്ജിച്ചു. പ്രാദേശിക കര്‍ഷകരും, തൊഴിലാളികളും, ചെറുകിട കച്ചവടക്കാരും, മത്സ്യതൊഴിലാളി സമൂഹത്തിന്റെ കൂടെ കൂടംകുളം ആണവനിലയത്തിനെതിരെ ഒന്നിക്കുന്നു. സംവിധായകനായ ആര്‍.പി. അമുദന്‍ ജനകീയ ശാസ്ത്രകാരനായ എം.പി.പരമേശരന്‍ തുടങ്ങിയവര്‍ ആദ്യപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. 
വിബ്ജിയോര്‍ ഫിലിം കളക്ടീവ് നവചിത്ര ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സുഹൃത്തുക്കളോടോപ്പം പങ്കെടുക്കുമല്ലോ.