Interview with Director Sunil


'മഞ്ഞക്കിളിക്കും ഒരു കൂട്' - സംവിധായകനായ സുനില്‍കുമാറുമായുള്ള അഭിമുഖം
'
മഞ്ഞകിളിക്കും ഒരു കൂട്'  താങ്കള്‍ VIBGYOR ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉണ്ടായ സാഹചര്യം ?
വിബ്ഗ്യോര്‍ ഫിലിം ഫെസ്ടിവലിനെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. പക്ഷെ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കേരളത്തിലെ ഒട്ടു മിക്ക ഫിലിം ഫെസ്റിവലിലും ഞാന്‍ പങ്കെടുക്കാറുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ഫിലിം കഴിഞ്ഞ വര്ഷം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. സാധാരന്‍ ഫിലിം ഫെസ്റ്റിവല്‍ പോലെയല്ല വിബ്ജ്യോര്‍  ഫിലിം ഫെസ്റ്റിവല്‍ , അതിലുപരി നല്ലൊരു വേദിയാണെന്നു  അവന്‍ എന്നോട് പറഞ്ഞു. അതില്‍ പങ്കെടുക്കണമെന്നും പറഞ്ഞു.

'
മഞ്ഞക്കിളിക്കും ഒരു കൂട് 'എന്ന തീം മനസ്സിലേക്ക് കൊണ്ട് വരാന്‍ ഉള്ള സാഹചര്യം?
ഇതൊരു പന്ത്രണ്ടു വര്‍ഷമായി എന്റെ മനസ്സിലുണ്ടായിരുന്ന വിഷയമായിരുന്നു. രണ്ടു തവണ ഞാനിത്  ഷൂട്ട്‌ ചെയ്തിരുന്. എന്നിട്, തൃപ്തിയാകാതെ ഞാനത് ഒഴിവാക്കി. ഞാന്‍ ഒരു റേഡിയോ ടോക്ക് കേട്ടുകൊണ്ടിരിക്കുമ്പോള്‍ അതിലെ അവസാനത്തെ വാചകം ഇനിയുള്ള കാലം നമ്മുടെ കിളികള്‍ക്കെല്ലാം ആന്റിനയാകും കൂടുകൂട്ടാന്‍ ഉണ്ടാകുക എന്നതായിരുന്നു. അതാണ്‌ അതിന്റെ അവസാനം ആന്റിനയില്‍ ഒരു കിളി ഇരിക്കുന്ന ഷോട്ട് കാണിച്ചത്.

സാരിന്റെ  മറ്റു പ്രോജക്റ്റുകള്‍ എന്തെല്ലാമാണ്?
ഞാന്‍ മൂന്നു ഫിലിം ചെയ്തിട്ടുണ്ട്. മൂന്നും ഫീച്ചര്‍ ഫിലിംസ് ആയിരുന്നു. ഞാന്‍ 'കാലാന്തരം' എന്ന പടം ചെയ്തു. 1996 ല്‍ അതിന്‌ ഇന്ത്യന്‍ പനോരമ അവാര്‍ഡും, 'അക്കരെ നിന്ന്' എന്ന പടത്തിന് 2001 ല്‍ നാഷണല്‍ അവാര്‍ഡും ലഭിച്ചു.

മകന് അഭിനയിക്കാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നോ?
മകന് അഭിനയിക്കാന്‍ വളരെ താല്‍പ്പര്യം ഉണ്ടായിരുന്നു.എന്റെ ഒരു സുഹൃത്താണ് ഈ കഥാപാത്രം അവനെ കൊണ്ട് ചെയ്യിപ്പിക്കണം എന്ന് പറഞ്ഞത്. ആദ്യത്തെ ചില ഭാഗങ്ങള്‍ എടുത്തപ്പോള്‍ തന്നെ അവന്‍ എന്നെ അതിശയിപ്പിച്ചു.