ഏഴാമത് വിബ്ജിയോര്‍ അന്താരാഷ്ട്രാ ചലച്ചിത്രമേളയുടെ ഭാഗമായി കൂടംകുളം ആണവ വിരുദ്ധ സമരത്തിനു ഐക്യ ധാര്‍ട്യം    പ്രഖ്യാപിച്ചുകൊണ്ട് ചര്‍ച്ചയും മിനി കോണ്ഫറന്സും നടന്നു. കൂടംകുളം സമരത്തെ പ്രതിനിധീകരിച്ച് ജോണ് സ്പാര്‍ത്ടക്കസും സിലിവൈ ആന്റണിയും ചരച്ചയില്‍ പങ്കെടുത്തു. ആണവ വിരുദ്ധ ആക്ട്ടിവിസ്ട്ടുകലായ വി.ടി. പദ്മനാഭന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ കൂടംകുളം സമരത്തെ കുറിച്ചും ലോകത്ത് നടക്കുന്ന ആണവ വിരുദ്ധ മുന്നേറ്റങ്ങളെ കുറിച്ചും സംസാരിച്ചു. കേരളം ഇന്നഭിമുഖീകരിക്കുന്ന ഊര്‍ജ്ജ പര്തിസന്ധിയുടെ സത്യാവസ്ഥയെ കുറിച്ച് ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ എസ്.പി.രവി ജനങ്ങളോട് സംവദിച്ചു.

കൂടംകുളം സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമുക്കുന്നുണ്ട് എങ്കിലും, ദിവസവും ആയിരക്കണക്കിന് ആളുകള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ടെന്ന് സമര നേതാവ് ജോണ്‍ സ്പാര്‍ട്ടക്കസ് പറഞ്ഞു. പദവി ഉപേക്ഷിക്കുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്നും ഇവിടെ നിന്നുള്ള വൈദ്യുതി പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണോ, അതോ കോര്‍പ്പറേറ്റുഭീമന്മാരുടെ ആഡംബരത്തിന്  വേണ്ടിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിലിവയ് ആന്റണി ആവശ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായി നിരവധി അഗ്നിഒപര്വത സ്ഫോടനങ്ങള്‍ നടന്നിട്ടുള്ള ഒരു പ്രദേശമാണ് കൂടംകുളം. അത്തരമൊരു   പ്രദേശത്ത്  ആണവനിലയം സ്ഥാപിക്കാന്‍ പാടില്ലാ എന്ന് അന്താരാഷ്‌ട്ര ആണവോര്‍ജ്ജ കമ്മീഷന്‍തന്നെ പറയുന്നുണ്ട്. മാത്രവുമല്ല ഇത്തരം സ്ഫോടനങ്ങള്‍ സുനാമി പോലുള്ള പ്രതിഭാസങ്ങള്‍ക്ക് കാരണമാകുകയും അത്, ഒരു ആണവ ദുരന്തത്തിന് തന്നെ ഇടവരുത്തുമെന്ന് വി.ടി. പദ്മനാഭന്‍ ആം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഇത്തരം സുരക്ഷാ പ്രശ്നങ്ങളെ പരിഗണിക്കാതെയാണ് ഒരുകൂട്ടം വിദഗ്ധര്‍ ആണവപദ്ധതി  നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിനെ ഉപയോഗിച്ച് പോലും ഈ സമരത്തെ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിബ്ജിയോര്‍ പോലെയുള്ള കൂട്ടായ്‌മകള്‍ നല്‍കുന്ന പിന്തുണ സമരത്തി ഊര്‍ജ്ജം പകരുമെന്ന് സ്വാഗത പ്രസംഗത്തില്‍ ആണവ വിരുദ്ധ പ്രവര്‍ത്തകന്‍ സജീര്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ആക്ട്ടിവിസ്ട്ടും ഡോക്യുമെന്ററി    സംവിധായകനുമായ കെ.പി. ശശി ചര്‍ച്ച മോഡറേറ്റ്  റ്റ്‌ ചെയ്തു.