മഴവില്‍ മേള 2011

പ്രിയ സുഹൃത്തേ,
വീണ്ടും ഒരു മഴവില്‍ മേള കൂടി വന്നെത്തുകയാണ്. യുവാക്കളുടെ പങ്കാളിത്തം കൊണ്ടും, പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ പ്രമേയങ്ങലുറെ വ്യത്യസ്ഥത കൊണ്ടും കഴിഞ്ഞ മേളകള്‍ വളരെയേറെ ശ്രദ്ധേയമായി. ലോക പ്രശസ്തയായ റൂഹി ഹമീദിന്റെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ 5 വിഭാഗങ്ങളിലായി നൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
ഈ വര്‍ഷത്തെ മഴവില്‍ മേള ജനുവരി 12 മുതല്‍ 16 വരെ  തൃശൂര്‍ റീജിയണല്‍ തിയേറ്ററില്‍ നടത്താന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ പ്രിയ സുഹൃത്തും, പ്രശസ്ത സംവിധായകനുമായിരുന്ന ശരതചന്ദ്രന്റെ ഓര്‍മയ്ക്ക്‌ മുന്നില്‍ സമര്‍പ്പിക്കുന്ന ഈ ചലച്ചിത്ര മേളയുടെ ഈ വര്‍ഷത്തെ ചുക്കാന്‍ പിടിക്കുന്നത് പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്വര്ധനാണ് . ഈ വര്‍ഷത്തെ മുഖ്യ പ്രദിപാധ്യ വിഷയം " Political Film Making and Media Activism in South Asia" ആണ്.
ചലച്ചിത്ര മേളകള്‍ ഗ്രാമങ്ങളിലേക്കും കലാലയങ്ങളിലെക്കും വ്യാപിപ്പിക്കുനതിന്റെ ഭാഗമായി നടത്തിവരുന്ന ചെറു ചലച്ചിത്ര മേളകള്‍ വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജുണ്‍ മാസം മുതല്‍ നടന്നു വരുന്നു. മഴവില്‍ മേളയിലേക്ക് യുവാക്കളെയും സാധാരണക്കാരെയും കൂടി പങ്കെടുപ്പിക്കാന്‍ നടത്തുന്ന ഈ ഉദ്യമത്തിന്  വളരെ നല്ല പ്രതികരണമാണ് ഗ്രാമങ്ങളില്‍ നിന്നും, കലാലയങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും നിങ്ങളുടെ അകമഴിഞ്ഞ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട്...